രമേശ് ചെന്നിത്തല എഴുതിയ നോവല്‍ ‘നിയോഗം’ ടി പത്മനാഭന്‍ ഇന്ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച നോവലിന്റെ പ്രകാശനം ഇന്ന്. തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ടി പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസി പുസ്തകം സ്വീകരിക്കും. പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നിരൂപകന്‍ ഡോ. പി കെ രാജശേഖരന്‍ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തും. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യനോവൽ എന്ന പ്രത്യേകതയും നിയോഗത്തിനുണ്ട്.

