AAK

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും

കൊച്ചി : എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നേവൽ ബേസിൽ എത്തി റോഡ് മാർഗം ആദ്യ പരിപാടിക്ക് എത്തും. മറൈൻഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. 12 ന് കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. 12.30 ന് കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അതിനുശേഷം, ഒരു മണിയോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. 2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കേരളത്തിലെ പരിപാടികൾക്ക് ശേഷം വൈകീട്ട് തിരുച്ചിറപ്പള്ളിയിൽ എത്തുന്ന മോദി, 5:45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിർവഹിക്കും. ആകെ 5650 കോടി രൂപയുടെതാണ് പദ്ധതികൾ. തുടർന്ന് എൻഡിഎ പൊതുയോഗത്തിലും മോദി പ്രസംഗിക്കും. ബിജെപിയുടെ വർധിച്ചു വരുന്ന സ്വീകര്യതയിൽ ഡിഎംകെ അസ്വസ്ഥരാണെന്ന് മോദി എക്സ്സിൽ കുറിച്ചു. ഈ മാസം മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനം ആണിത്.

1 st paragraph

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നെടുമ്പാശ്ശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ റൂറൽ പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.