AAK

കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികൾ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിൽ കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു.

1 st paragraph

തുടർന്ന് വില്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍, കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. രാജാസ്  ഹയർ സെക്കന്ററി സ്കൂൾ, എന്നിവിടങ്ങളിലെ തുമ്പൂര്‍മുഴി പദ്ധതികളും ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പാറോളി റംല ടീച്ചർ അധ്യക്ഷത വഹിച്ചു.

കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി പ്രകാരം നാല് സ്കൂളുകളിൽ ആയി
അഞ്ചു തുമ്പൂർമുഴി യൂണിറ്റുകളുടെ നിർമാണമാണ് നിലവിൽ നഗരസഭ
പൂർത്തീകരിച്ചിട്ടുള്ളത്. ഏകദേശം 27.3 ലക്ഷം രൂപ ചിലവഴിച്ചിട്ടാണ്
നിർമാണം നടത്തിയിട്ടുള്ളത് . ഇതിൽ 80% തുക ലോക ബാങ്കിൻ്റെയും ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ബാങ്കിൻ്റെയും 20% സംസ്ഥാന സർക്കാർ വിഹിതവുമാണ്. ലോക ബാങ്ക് ഫണ്ടിങ് ഉള്ള പ്രോജക്ട് ആയതിനാൽ സാങ്കേതിക കാര്യങ്ങളിലും സാമൂഹിക- പാരിസ്ഥിതിക കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് തുമ്പൂർമുഴി നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നിർമ്മാണം നടത്തിയത്.

2nd paragraph

സ്‌കൂള്‍-സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന് സഹായകമാകുന്നതാണ് ഈ പദ്ധതികൾ. പാരിസ്ഥിതിക സാമൂഹികചട്ടകൂടിന് പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടെ ഉദ്പാദിപ്പിക്കുന്ന ജൈവ മാലിന്യം തുമ്പൂര്‍മുഴി യൂണിറ്റില്‍ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ജൈവ വളമാക്കി മാറ്റുകയും പ്രസ്തുത ജൈവ വളമുപയോഗിച്ച് സ്ഥാപനങ്ങളിലെ തന്നെയുള്ള പൂന്തോട്ടം/പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്, എന്‍.എസ്.എസ്, സീഡ് ക്ലബ്, പോലുള്ള സംഘടനകളെ കൂടി പദ്ധതിയുടെ ഭാഗമാക്കി സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പരിശീലന പരിപാടികള്‍ നഗരസഭയുടെ സഹായത്തോടെ ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നല്‍കും.

ചടങ്ങിൽ തദ്ദേശ സ്ഥാപന സ്ഥിരം സമിതി അധ്യക്ഷരായ മങ്ങാടൻ അബ്ദു, സാജിദ് മങ്ങാട്ടിൽ, റി‌ന ആഷിക് , ഷഹാന ഷെറിൻ,
കോട്ടക്കൽ നഗരസഭ സെക്രട്ടറി സുലൈമാൻ പാറമ്മൽ, മാമ്പളളി സന്തോഷ് കുമാർ, , വാർഡ് കൗൺസിലർമാരായ ഫസീല ശിഹാബ്, അഡ്വ. ഷിബിലി കാവതികളം,സനില പ്രവീൺ, പി.പി.ഇബ്രാഹിം കുട്ടി,
കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി കോർഡിനേറ്റർ ദേവിക, വിനോദ്, ലതിക, നഗരസഭ ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപ, ഹുസൈൻ,ഹനീന, ശുചിത്വ മിഷൻ യങ്ങ് പ്രൊഫഷണൽ സ്നേഹ,ഡി.പി.എം.സി പ്രതിനിധി രസിത ,സ്‌കൂൾ അധികൃതർ ശുചീകരണ ജീവനക്കാർ , വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.