ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഒരു വര്‍ഷത്തേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 9.30ന് ബ്ലഡ് ബാങ്ക് ഓഫീസില്‍ നടക്കും.

തസ്തികകളും യോഗ്യതയും:
ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍(എം.ബി.ബി.എസും ഒരുവര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും)

ബ്ലഡ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ച ജെ.എസ് / ജീവനക്കാരന്‍)
ബ്ലഡ് ബാങ്ക് കോ-ഓഡിനേറ്റര്‍ (എം.ബി.എ/ബി.ബി.എ)
ക്ലര്‍ക്ക് (ബി.കോം, പി.ജി.ഡി.സി.എ)
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ (ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ആറ് മാസം മുതല്‍ ഒരുവര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയം)
ക്വാളിറ്റി മാനേജര്‍ ആന്‍ഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ആറ് മാസംമുതല്‍ ഒരുവര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയം)
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ആറ് മാസംമുതല്‍ ഒരുവര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയം)
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ട്രെയ്‌നി (ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി )
സ്റ്റാഫ് നഴ്‌സ്(ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍ ആന്‍ഡ് എം)
ബ്ലഡ് ബാങ്ക് കൗണ്‍സലര്‍ (എം.എസ്.ഡബ്ലിയു)
ലാബ് അസിസ്റ്റന്റ് (വി.എച്ച്.എസ്.ഇ എം.എല്‍.ടി)
അറ്റന്‍ഡര്‍ (ഒന്‍പതാം ക്ലാസ്),
സെക്യൂരിറ്റി എന്നീ പോസ്റ്റുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04933 226322.
