ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

ഒമാനിലെ സൊഹാറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് പ്രവാസികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അല്‍ അവാഹി വ്യാവസായ മേഖലയിലാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ ഒമാനില്‍ ഇറാന്റെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഡ്രോണ്‍ തകര്‍ത്തതിന്റെ അവശിഷ്ടവും മറ്റൊരു ഡ്രോണും പ്രദേശത്ത് പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടത് ഒമാന്‍ സ്വദേശികളല്ലെന്നും വിദേശികളാണെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മധ്യപൂര്‍വേഷ്യ ഇപ്പോഴും അശാന്തമായി തന്നെ തുടരുകയാണ്. അതേസമയം യുദ്ധ പശ്ചാത്തലത്തില്‍ താമസവിസ കഴിഞ്ഞവര്‍ക്ക് യുഎഇ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം. വിമാനത്താവളങ്ങള്‍ അടച്ചതിന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാന്‍ പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും.

