AAK

‘ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് ഏത്’; തിരഞ്ഞെടുത്ത് സഞ്ജു സാംസണ്‍


വിൻഡീസിനെതിരായ ഇന്നിങ്‌സാണ് ലോകകപ്പില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ടി 20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇതാദ്യമായി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.ഫൈനലിലിലടക്കം അർദ്ധ സെഞ്ച്വറികള്‍ നേടിയെങ്കിലും അതിത്തിരി സ്പെഷ്യലായിരുന്നു. കുറെ കാലമായി അങ്ങനെ ഒരു ഇന്നിങ്‌സ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. മത്സരത്തില്‍ ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോള്‍ തന്നെ അത് പ്രധാനവുമായിരുന്നു, സഞ്ജു പറഞ്ഞു.

ലോകകപ്പില്‍ നന്നായി കളിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം ആകെ തകർന്നിരുന്നുവെന്നും ഫോണ്‍ അടക്കം ഓഫ് ആക്കി സോഷ്യല്‍ മീഡിയ പൂർണമായി ഉപേക്ഷിച്ചാണ് തിരിച്ചുവരവ് നടത്തിയതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഐ പി എല്‍ തയ്യാറെടുപ്പുകളെ കുറിച്ചുളള ചോദ്യങ്ങള്‍ക്കും സഞ്ജു മറുപടി നല്‍കി. ‘ആദ്യമായാണ് രാജസ്ഥാൻ റോയല്‍സിന് എതിരേ കളിക്കാൻ പോകുന്നത് . ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള പുതിയ യാത്ര ആണ്. സന്തോഷത്തോടെ കളിക്കും, സഞ്ജു കൂട്ടിച്ചേർത്തു. വിജയത്തേക്കാള്‍ കൂടുതല്‍ തോല്‍വി ആണ് എനിക്ക് കിട്ടിയത്, തോല്‍‌വിയില്‍ നിന്നാണ് താൻ പാഠമുള്‍ക്കൊണ്ടതെന്നും സഞ്ജു പറഞ്ഞു.

1 st paragraph