AAK

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം- ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 15,106 പ്രചാരണ ബോര്‍ഡുകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി പൊതുവിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 15,106 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുവിടങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ 147 ചുവരെഴുത്തുകള്‍, 10,365 പോസ്റ്ററുകള്‍, 1998 ബാനറുകളും ബോര്‍ഡുകളും, കൊടികള്‍ ഉള്‍പ്പെടെയുള്ള 2291 മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ ആകെ 14,801 പ്രചാരണ സാമഗ്രികള്‍ പൊതുവിടങ്ങളില്‍നിന്ന് നീക്കം ചെയ്തു. സ്‌കാര്യ വ്യകതികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ 53 ചുവരെഴുത്തുകള്‍, 66 പോസ്റ്ററുകള്‍, 36 ബാനറുകളും ബോര്‍ഡുകളും, കൊടികള്‍ ഉള്‍പ്പെടെയുള്ള 150 തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഉള്‍പ്പെടെ 305 അനധികൃത പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്.
പൊതുവിടങ്ങളിലെ പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരില്‍ ഒരു കേസുമെടുത്തു. ഒരുവ്യക്തിയുടെയും ഭൂമി, കെട്ടിടം, മതില്‍ മുതലായവയില്‍ അയാളുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കല്‍, ചുവരെഴുത്തുകള്‍ നടത്തുക, പോസ്റ്ററുകള്‍ പതിക്കുക, ബാനറുകള്‍ കെട്ടുക, കൊടിതോരണങ്ങള്‍ സ്ഥാപിക്കുക, മുദ്രാവാക്യങ്ങള്‍ എഴുതല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികളെടുത്തുവരുന്നത്.

1 st paragraph