തെരഞ്ഞെടുപ്പ്: ഹാള്‍ ബുക്കിംഗ് വിവരങ്ങള്‍ കൈമാറണം


നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരും മാനേജര്‍മാരും ഹാള്‍ ബുക്കിംഗ് വിവരങ്ങള്‍ കൃത്യമായി കൈമാറണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ പരിപാടികള്‍ക്കായി ഹാള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ തീയതി, സമയം, സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വറെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണം. തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് ബുക്കിംഗ് വിവരങ്ങളും ഈ ഉദ്യോഗസ്ഥന് നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.

