AAK

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മൂന്ന് ഇന്‍ക്ലുസിവ് പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. ഒരു ജില്ലയില്‍ കുറഞ്ഞത് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ ഒരു പോളിങ് സ്‌റ്റേഷന്‍ എങ്കിലുമുണ്ടായിരിക്കണമെന്ന ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ചേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ബൂത്ത് നമ്പര്‍-138), മലപ്പുറം നിയോജക മണ്ഡലത്തിലെ മലപ്പുറം ഗവ.കോളെജ് (ബൂത്ത് നമ്പര്‍-152), തിരൂര്‍ നിയോജക മണ്ഡലത്തിലെ പോരൂര്‍ എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍ (ബൂത്ത് നമ്പര്‍-57) എന്നിവയാണ് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ പോളിങ് ബൂത്തുകളായി നിശ്ചയിച്ചത്. വിവിധ വകുപ്പുകള്‍ സഹകരണത്തോടെയാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകളുടെ ഏകോപനത്തിനായി എന്‍.എച്ച്.എം. ഡി.പി.എം. ഡോ. ടി.എന്‍. അനൂപ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍ നിയമിച്ചു.

1 st paragraph

പലവിധ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയാലാണ് ഇന്‍ക്ലൂസീവ് ബൂത്തുകള്‍ ഒരുങ്ങുന്നത്. ഓട്ടിസം, മറ്റ് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ബഹളങ്ങളില്‍ നിന്ന് മാറി പ്രത്യേക ‘കാം സോണ്‍’ അഥവാ ഇന്‍സെന്‍സറി ഫ്രണ്ട്ലി പോളിംഗ് സോണ്‍ ഒരുക്കും. ഓസ്ട്രേലിയന്‍ മാതൃകയില്‍ തയ്യാറാക്കുന്ന ഇവിടെ ശബ്ദം കുറഞ്ഞ അന്തരീക്ഷവും ഫിഡ്ജറ്റ് ടൂളുകള്‍ അടങ്ങിയ സെന്‍സറി കിറ്റുകളും ലഭ്യമായിരിക്കും. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി 720-800 മില്ലീമീറ്റര്‍ ഉയരത്തില്‍ ക്രമീകരിക്കാവുന്ന ടേബിളുകളും വോട്ടിംഗ് മെഷീന് മുകളില്‍ 300 ലക്‌സ് പ്രകാശവും ഉറപ്പാക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്ക് വോട്ടിംഗ് മെഷീനിലേക്ക് തടസ്സമില്ലാത്ത സ്പര്‍ശന പാത, വലിയ അക്ഷരത്തിലുള്ള വോട്ടര്‍ സ്ലിപ്പുകള്‍, മാഗ്‌നിഫൈയിംഗ് ഷീറ്റുകള്‍ എന്നിവ ലഭ്യമാക്കും. ശ്രവണ-സംസാര പരിമിതിയുള്ളവര്‍ക്ക് ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് പോസ്റ്ററുകളും മലയാളം ആംഗ്യഭാഷയിലുള്ള വീഡിയോ ഗൈഡുകളും പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് വരി നില്‍ക്കാതെ തന്നെ വോട്ട് ചെയ്യാന്‍ പ്രത്യേക ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും.

ഓരോ ബൂത്തിലും കുറഞ്ഞത് രണ്ട് വീല്‍ചെയറുകള്‍ വീതവും സഹായത്തിനായി പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനവും ഉണ്ടാകും. കൂടാതെ, ലളിതമായ മലയാളത്തില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വോട്ടിംഗ് ഗൈഡും വോട്ടര്‍മാര്‍ക്ക് ആവശ്യപ്പെടാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2nd paragraph

ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകളുടെ അവലോകനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടളുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാരിയര്‍, ഡി.എം.ഒ. ഡോ. ടി.കെ. ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ. ഷിബുലാല്‍, ഇന്‍ക്ലൂസീവ് പോളിങ് ബൂത്ത് നോഡല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.