AAK

തവനൂരിന്റെ യുവതക്കൊപ്പം നടന്ന് ഡോ കെ ടി ജലീൽ

തവനൂരിന്റെ ചെറുപ്പത്തോടൊപ്പം മണ്ഡലത്തിലെ കായികമുന്നേറ്റങ്ങൾ ചർച്ച ചെയ്ത് എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പ്രഭാതനടത്തം.
Morning Walk With KT എന്ന പേരിൽ ചേകനൂർ മുതൽ തിരുമാണിയൂർ വരെയാണ് പ്രഭാതനടത്തം സംഘടിപ്പിച്ചത്. നൂറു കണക്കിന് യുവാക്കളാണ് പരിപാടിയിൽ ആവേശത്തോടെ പങ്കാളികളായത്. എടപ്പാൾ ചുങ്കം മേഖലാ ഡി വൈ എഫ് ഐ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. തവനൂർ മണ്ഡലത്തിലെ കായിക യുവജന രംഗത്തെ മുന്നേറ്റവും കായികക്ഷമതക്കായുള്ള പദ്ധതികളും പ്രഭാതനടത്തത്തിൽ ചർച്ച ചെയ്തു.

1 st paragraph

എടപ്പാൾ ഹയർസെക്കണ്ടറി സ്കൂളിലെ ആധുനിക നിലവാരത്തിലുള്ള മൈതാനം, ഇൻഡോർ സ്റ്റേഡിയം, തവനൂർ കെ എം ജി യു പി സ്കൂൾ മൈതാനം, വട്ടംകുളം മിനി സ്റ്റേഡിയം, എന്നിവ ഡോ കെ ടി ജലീൽ മണ്ഡലത്തിൽ നടപ്പിലാക്കിയ കായികവികസന പദ്ധതികളാണ്. ചമ്രവട്ടത്തെ പുഴയോരം സ്നേഹപാത വ്യായാമത്തിനായി നടത്തം ശീലമായവർക്കുള്ള മനോഹരമായ ഇടമാണ്. പടിഞ്ഞാരേക്കര തീരദേശപാതയോട് ചേർന്നുള്ള സൈക്കിൾ ട്രാക്ക് യുവതലമുറയുടെ അഭിരുചികൾക്കൊപ്പമുള്ള വികസന പദ്ധതിയാണ്.

പടിഞ്ഞാറെക്കരയിലെ സൺ‌സൈറ്റ് പാർക്ക് നിർമ്മാണം പുരോഗമിക്കുകയാണ്. മണ്ഡലത്തിൽ യുവജനങ്ങളുടെ കായികശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. പുതിയ കായികമുന്നേറ്റങ്ങളുടെ ആശയങ്ങളും യുവാക്കളുമായി ഡോ കെ ടി ജലീൽ പങ്കുവെച്ചു.ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ സിദ്ധീഖ്,ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ്,മേഖല സെക്രട്ടറി ജിഷ്ണുദാസ്,
പ്രസിഡന്റ്‌ ശ്യാം ശങ്കർ,ട്രെഷറർ മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

2nd paragraph