പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് ജോലികള്‍ക്കായി നിയമിക്കുന്ന പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്പോളിങ് ഓഫീസർ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് പരിശീലനം.
ഓരോ പരിശീലന കേന്ദ്രത്തിലും ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പരിശീലനത്തില്‍ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വി.എഫ്.സി) ക്രമീകരിച്ചിട്ടുമുണ്ട്. രണ്ടും മൂന്നും പോളിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിലോ വരണാധികാരിയുടെ ഓഫീസിലോ ഡിസ്ട്രിക്റ്റ് ലെവല്‍ കളക്ഷന്‍ സെന്ററിലൊ (ഡി.എൽ.സി.സി ) പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി ഫോം നൽകാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

