AAK

തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ വിപുലമായ ആരോഗ്യ സജ്ജീകരണങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും വോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വിപുലമായ സംവിധാനങ്ങള്‍ മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വികേന്ദ്രീകൃതമായ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

1 st paragraph

അടിയന്തര ചികിത്സയ്ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ നിയസഭ മണ്ഡലങ്ങളിലും പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നിലവില്‍ വരും. കൂടാതെ ‘ദിശ 1056’ എന്ന നമ്പറും അടിയന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് സംവിധാനത്തെയും പ്രത്യേകമായി വിന്യസിക്കുന്ന ആംബുലന്‍സുകളെയും ഏകോപിപ്പിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന-ജില്ലാ-മണ്ഡലതലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ജില്ലാതലത്തിലും നിയോജക മണ്ഡലതലത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഡി.എം.ഒ. അറിയിച്ചു. ബൂത്ത് തലത്തില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി മെഡിക്കല്‍ കോളെജ് ആശുപത്രികള്‍ വരെ ബന്ധപ്പെട്ട മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാരെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കും. പോളിങ്് ദിവസം വിദൂര മേഖലകളിലും ഗോത്രവര്‍ഗ്ഗ മേഖലകളിലും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിന്യസിക്കും. സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സുകളും സജ്ജമാക്കും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്യാഷ്ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ മെഡിസെപ് പാനലിലുള്ള സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭിക്കും. പ്രധാന ആശുപത്രികളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കിടക്കകളും ട്രയാജ് ഏരിയകളും നീക്കിവെക്കും. വേനല്‍ച്ചൂട് കണക്കിലെടുത്ത് സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനായി പോളിംഗ് ബൂത്തുകളില്‍ കുടിവെള്ളവും ഒ.ആര്‍.എസ്. ലായനികളും സജ്ജമാക്കും.

2nd paragraph

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ.ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.എ. ഷിബുലാല്‍, എന്‍.എച്ച്.എം. ഡി.പി.എം. ഡോ. ടി.എന്‍.അനൂപ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.