Shobika

ആബിദ് ഹുസൈൻ തങ്ങളെ സ്വീകരിച്ച് കുടുംബ സദസ്സുകൾ

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ വളാഞ്ചേരിയിലെ പര്യടനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

1 st paragraph

പര്യടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട കുടുംബ സദസ്സുകൾ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു, വളാഞ്ചേരിയുടെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ഭൂരിപക്ഷം ആബിദ് ഹുസൈൻ തങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപനത്തോടെയാണ് ഓരോ കുടുംബ സംഗമങ്ങളും പ്രചരണയോഗങ്ങളും അവസാനിച്ചത്.രാവിലെ വട്ടപ്പാറ മൂർക്കമ്പാട്ട് നിന്നും പ്രചരണ ജാഥ പര്യടനം ഉദ്ഘാടനം ചെയ്തു.കഞ്ഞിപ്പുര താണിയപ്പൻകുന്ന് മൂച്ചിക്കൽ, നിരപ്പിൽ എന്നിവിടങ്ങളിലെ സദസ്സുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

വിവിധ സ്ഥലങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം മൂച്ചിക്കലീൽ പര്യടനം സമാപിച്ചു.മണ്ഡലം യുഡിഎഫ് ചെയർമാൻ വി മധുസൂദനൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം ഗഫൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പി രാജൻ മാസ്റ്റർ, മുഹമ്മദലി നീറ്റുകാട്ടിൽ, ടി കെ അക്ബറലി, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, പി രാമകൃഷ്ണൻ, യു ടി അബൂബക്കർ, കെ ടി റസാക്ക്, മുജീബ് വാലാസി,എൻ കെ അഫ്സൽ റഹ്‌മാൻ, കെ മുസ്തഫ മാസ്റ്റർ, സിദ്ദീഖ് പാലാറ, കെഎം ഖലീൽ, അബ്ദുൾ നാസർ, മൂർക്കത്ത് മുസ്തഫ, സീ ദാവൂദ് മാസ്റ്റർ, ജലാൽ മാനു,പി നസീറലി, പി ഹൈരുന്നിസ,ആബിദ് മൻസൂർ, എ പി ഫാരിസ് സി എച്ച് അലി സാഹിദ് ഗുരുക്കൾ, ശിഹാബ് പാറക്കൽ,അഡ്വ. പി പി ഹമീദ്, വി പി അബ്ദുറഹിമാൻ എന്ന മണി, അഡ്വ ഒ പി റഹൂഫ്,പി പി ഷാഫി മുഹ്സിൻ വടക്കുമുറി, നേതൃത്വം നൽകി.

2nd paragraph