ഇ.വി.എം. കമ്മീഷനിങ് നാളെയും മറ്റന്നാളും (ഏപ്രില്‍ 1, 2)

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ നാളെയും ഏപ്രില്‍ രണ്ടിനുമായി (ബുധന്‍, വ്യാഴം) നടക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ഇ വി എം ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്യുന്നതാണ് കാന്‍ഡിഡേറ്റ് സൈറ്റിംഗ് പ്രക്രിയ. വോട്ടിങ് മെഷീനുകളുടെ സ്വീകരണ- വിതരണ കേന്ദ്രങ്ങളില്‍ അതത് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടക്കുക. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. ഇവിടെ നിന്നും പോളിങ് ദിവസത്തിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

ജില്ലയിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ മണ്ഡലം, സ്വീകരണ-വിതരണ കേന്ദ്രം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു
1. കൊണ്ടോട്ടി- ജി.വി.എച്ച്.എസ്.എസ്. മേലങ്ങാടി
2. ഏറനാട്- ജി.യു.പി.എസ്. ചുള്ളക്കാട്
3. നിലമ്പൂര്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
4. വണ്ടൂര്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
5. മഞ്ചേരി- ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
6. പെരിന്തല്‍മണ്ണ- ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരിന്തല്‍മണ്ണ
7. മങ്കട- ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരിന്തല്‍മണ്ണ
8. മലപ്പുറം- ഗവ.കോളെജ്, മലപ്പുറം
9. വേങ്ങര- കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി
10. വള്ളിക്കുന്ന്- ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരൂരങ്ങാടി
11. തിരൂരങ്ങാടി- ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്കൂള്‍, തിരൂരങ്ങാടി
12. താനൂര്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
13. തിരൂര്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
14. കോട്ടക്കല്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
15. തവനൂര്‍- കേളപ്പജി കോളെജ് ഓഫ് അഗ്രിക്കള്‍ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
16. പൊന്നാനി- അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പൊന്നാനി

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രം- ഗവ.കോളെജ്, മലപ്പുറം.
നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
വേങ്ങര- കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി
വള്ളിക്കുന്ന്- ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരൂരങ്ങാടി
തിരൂരങ്ങാടി- ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്കൂള്‍, തിരൂരങ്ങാടി
താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
തവനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍- അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പൊന്നാനി
