താനൂരിൻ്റെ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കണം ഡോ: സി പി ബാവഹാജി

താനൂർ: താനൂരിൻ്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കാൻ ഈ തെരെഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.സി.പി.ബാവ ഹാജി പ്രസ്താവിച്ചു. പി.കെ.നവാസിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിൻ്റെ ഉന്നത നേതാക്കളായ സി.എച്ച്, ഇ.അഹമ്മദ്, സീതി ഹാജി തുടങ്ങിയവർ പല പ്രാവശ്യം വിജയിച്ച മണ്ഡലമാണ് താനൂർ.മലബാറിൻ്റെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ചുക്കാൻ പിടിച്ചത് താനൂരാണ്. അതിനെയാണ് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ,മലബാറിലെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിച്ചതെന്ന് പറഞ്ഞത് -അദ്ദേഹം പറഞ്ഞു.
ലോകസഭയിലും ത്രിതല പഞ്ചായത്തിലും നടന്ന ഫലം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

