ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്

ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്.അതിലൊന്ന് ഇന്ന് മുംബൈ തീരത്തും.

മറ്റൊരു കപ്പല്‍ നാളെ മംഗളൂരു തീരത്തും എത്തും. ഇറാന്റെ അനുമതി ലഭിച്ചതോടെയാണ് രണ്ട് കപ്പലുകള്‍ക്ക് അനുമതി ലഭിച്ചത്. ഏകദേശം 94,000 ടണ്‍ എല്‍പിജിയാണ് ഈ രണ്ട് കപ്പലുകളിലുമായുള്ളത്. ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മുസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉറപ്പുനല്‍കി. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ചിലയിടങ്ങളില്‍ പരിഭ്രാന്തി മൂലം ഇന്ധനം ശേഖരിച്ചുവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിശദീകരണം. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, ഇറക്കുമതി തടസ്സപ്പെടുന്നത് മൂലം രാജ്യത്ത് രാസവള പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി.

