യുഡിഎഫ് അധികാരത്തിലെത്തിയാൽ കായികരംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണും;കുറുക്കോളി മൊയ്തീൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ മണ്ഡലത്തിലെ കായിക താരങ്ങൾ നേടുന്ന പ്രതിസന്ധികൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് തിരുർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ.മാസ്റ്റേഴ്സ് കന്മനം കായിക താരങ്ങളുമായി പങ്കെടുത്ത സ്നേഹ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ താരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി.പറവന്നൂർ മിനിസ്റ്റേഡിയം, കൽപകഞ്ചേരി സർക്കാർ ഹൈസ്കൂളിൽ നിർമാണം പൂർത്തിയാകുന്ന ഉന്നത നിലവാരത്തിലുള്ള മൈതാനം,പുനർ നിർമാണം നടന്നു കൊണ്ടിരിക്കുന്ന തൂവക്കാട് മിനിസ്റ്റേഡിയം, തീരുർ മുനിസിപ്പൽ സ്റ്റേഡിയം തുടങ്ങി മണ്ഡലത്തിലെ നിരവധി സ്റ്റേഡിയങ്ങൾ വികസന പാതയിൽ ആണെന്ന് കുറുക്കോളി പറഞ്ഞു.ഇതിന്റെ തുടർച്ചയുടെ ഭാഗമായി മണ്ഡലത്തിലെ യൂത്ത് ക്ലബ്കളെ ഒരു കുടകീഴിൽ കൊണ്ടുവരുമെന്നും
യുവതി യുവാക്കൾക്കായി പ്രേത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്നും കുറുക്കോളി പറഞ്ഞു.തിരൂരിന്റെ കായിക പെരുമ കാത്തുസൂക്ഷിക്കാൻ കായികതാരങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.
നൗഷാദ് എ (ഗ്രാമ പന്താവൂർ ),ജിതിൻ രാജ് കെ, ഉമർ അലി പി, അബ്‌ദുറഹീം കെ, ഷാഹിദ് പി(മാസ്റ്റേഴ്സ് കന്മനം ),ഹമീദ് കെ പി(വിസ്മയ പോത്തനൂർ),റഹൂഫ് കെ എം
(ലയൺസിറ്റി ചുങ്കത്തപാല ),ഷാഹിദ് പി (ഇഗ്നൈറ്റ് അല്ലൂർ ),ഷിബിജിത് കെ (വി വൺ കുറ്റൂർ ),ശരീഫ് കോണോത്ത് (എഫ് എഫ് സി പല്ലാർ),സൂര്യനാഥു (എം ആർ എസ് കടുങ്ങല്ലൂർ ),ഉനൈസ് കെ(യുവശക്തി പാറക്കൽ ),റഹീസ്സിടി(ലാസിയോഒറ്റുകാരപ്പുറം ),ജംഷീർ സി പി(സ്റ്റിഫർസ് തൂവക്കാട് ),ഫാസിൽ പി(എഫ് സി ചേരുലാൽ )
എന്നിവർ സംസാരിച്ചു.

