കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് വടിവേലു അരുൺ വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലെ മെറ്റൽ വ്യാപാര സ്ഥാപനം കഴിഞ്ഞ ഫെബ്രുവരി 18 ന് പുലർച്ചെ കുത്തിപ്പൊളിച്ച് പണവും വെൽഡിങ് കേബിൾ ബണ്ടിലുകളും ഇലക്ട്രിക് ഉപകരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലാണ് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവും കുറവാ സംഘാംഗവും മായ തമിഴ്നാട് തൃച്ചിനപ്പള്ളി, അണ്ണാ നഗർ സ്വദേശി അരുൺകുമാർ എന്ന വടിവേലു അരുണി (age 30)നെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് KC സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും വേങ്ങര പോലീസ് ഇൻസ്പെക്ടർ K പ്രജീഷ്,SI രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് രാവിലെ മഞ്ചേരി കാരാപറമ്പിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ,ഒല്ലൂർ, പഴയന്നൂർ ഗുരുവായൂർ, ഇരിങ്ങാലക്കുട,തിരൂർ താനൂർ പരപ്പനങ്ങാടി എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസിലെ പ്രതിയാണ് പിടികൂടിയ അരുൺ.
കേസുകളിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണത്തിനിറങ്ങിയത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ഫെബ്രുവരി 18ന് പുലർച്ചെ തിരുരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ജനത ബസാർ സൂപ്പർ മാർക്കറ്റ് കുത്തിപ്പൊളിച്ച് പണവും മറ്റും കവർന്ന കേസും കഴിഞ്ഞ ഫെബ്രുവരി മാസം 15 ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ളിക്കുന്ന് അത്താണിക്കൽ എൽ പി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട ആഡംബര ഇരുചക്ര വാഹനം മോഷണം നടത്തിയ കേസിനും തുമ്പായി.
മലപ്പുറം DYSP KC സുഭാഷ് ബാബു,വേങ്ങര പോലീസ് ഇൻസ്പെക്ടർ K, പ്രജീഷ്, SI രഞ്ജിത് പോലീസ് ഉദ്യോഗസ്ഥരായ സിജിത്ത്,സുനൂപ് വിനീഷ്,ലിബിൻ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ IK ദിനേഷ്, P മുഹമ്മദ് സലീം,KK ജസീർ ,VP ബിജു,R രഞ്ജിത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

