Shobika

തവനൂരിൽ തകർപ്പൻ ജയത്തിനൊരുങ്ങി കെ ടി ജലീൽ; സ്വീകരണകേന്ദ്രങ്ങളിൽ വൻജനക്കൂട്ടം

മികച്ച വിജയം ആവർത്തിക്കാൻ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.തകർപ്പൻ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്ക് ലഭിക്കുന്നത്. തവനൂരിന് സുപരിചിതനായ ഡോ കെ ടി ജലീലിന് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത വികസനത്തിനും ജനകീയതക്കുമുള്ള അംഗീകാരമാണ്. തവനൂർ, വട്ടംകുളം പഞ്ചായത്തുകളിലാണ്ഇന്നലെ പര്യടനം നടന്നത്. പൂക്കളും, പൂമാലയും പഴങ്ങളും, കണിക്കൊന്നയും നൽകി സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
രാവിലെ 8.30 ന് വെള്ളാഞ്ചേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

1 st paragraph

മദിരശ്ശേരി, തൃക്കണാപുരം, കൂരട, കല്ലൂർ, അയിങ്കലം, പറപ്പുത്ത്പറമ്പ്, മറവഞ്ചേരി, കച്ചേരിപറബ്, കാഞ്ഞിരകുറ്റി, നടക്കാവ് എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് മുമ്പുള്ള സ്വീകരണം.ഉച്ചക്ക് 3 മണിക്ക് പോട്ടൂരിൽ നിന്നാണ് പര്യടനം പുനരാരംഭിച്ചത്. കാന്തള്ളൂർ, തൈക്കാട്, പരിയാപുരം, എരുവപ്രകുന്ന്, പന്തലംകുന്ന്, പുളിയാറകുന്ന്, കുറ്റിപ്പാല നോർത്ത്, കുറ്റിപ്പാല സൗത്ത്, ചോലക്കുന്നു, ചിറ്റഴിക്കുന്ന്, നെല്ലിശ്ശേരി, അംബേദ്കർ നഗർ, കാലടിത്തറ, താന്നികുന്നു എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നടുവട്ടത്ത് സമാപിച്ചു.

എൽ ഡി എഫ് നേതാക്കളായ ബാബുരാജ്, നാരായണൻ, ഉമ്മർ, ശ്യാംജിത്ത്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഇന്ന് സ്ഥാനാർഥി മണ്ഡലത്തിൽ സൗഹൃദ സന്ദർശനങ്ങൾ നടത്തും.

2nd paragraph