Shobika

താനാളൂരിൽ ജനഹൃദയങ്ങൾ കവർന്ന് പി. കെ. നവാസിന്റെ മോർണിംഗ് വാക്ക്; പ്രഭാത സവാരിയിൽ അണിനിരന്ന് വൻ ജനക്കൂട്ടം

താനൂർ: താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ. നവാസ് താനാളൂരിൽ നടത്തിയ പ്രഭാത സവാരി (മോർണിംഗ് വാക്ക്) വൻ ജനപങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി. അതിരാവിലെ ആരംഭിച്ച പ്രഭാത സവാരിയിൽ നിരവധി പേരെ നേരിൽ കാണാനും വോട്ടഭ്യർത്ഥിക്കാനും അദ്ദേഹത്തിന് സാധിച്ചു.

1 st paragraph

​സ്ഥാനാർത്ഥിയെ നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി വലിയൊരു ജനക്കൂട്ടമാണ് അതിരാവിലെ തന്നെ താനാളൂരിൽ എത്തിച്ചേർന്നത്. പ്രിയ നേതാവിനൊപ്പം സെൽഫിയെടുത്തും, വിജയത്തിനായി ആശംസകൾ നേർന്നും വോട്ടർമാർ അദ്ദേഹത്തിനൊപ്പം പ്രഭാത സവാരിയിൽ പങ്കുചേർന്നു. യുവാക്കളും മുതിർന്നവരും ഉൾപ്പെടെ വലിയൊരു ജനാവലി കൂടെ നടന്നത് യു.ഡി.എഫ് പ്രവർത്തകർക്കും വലിയ ആവേശമാണ് നൽകിയത്.

താനൂരിൽ വരാൻ പോകുന്ന വലിയ ഭരണമാറ്റത്തിന്റെ വ്യക്തമായ സൂചനയാണ് അതിരാവിലെ ജനങ്ങളിൽ നിന്നുണ്ടായ ഈ ആവേശകരമായ പ്രതികരണമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

2nd paragraph