സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍

എഫ്എ കപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ നടക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല, ലിവര്‍പൂള്‍, ചെല്‍സി എന്നീ വമ്പന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെയും ചെല്‍സി പോര്‍ട്ട് വലെയെയും ആര്‍സനല്‍ സതാംപ്ടണെയും നേരിടുമ്പോള്‍ ലീഡ്സ് യുണൈറ്റഡ് വെസ്റ്റ്ഹാമുമായി കൊമ്പുകോര്‍ക്കും. ലൈനപ്പില്‍ സിറ്റി ലിവര്‍പൂള്‍ മത്സരമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ വിജയം ആര്‍ക്കൊപ്പം എന്നതാണ് പ്രവചനാതീതം.

നാലാം തീയ്യതി ഇന്ത്യന്‍ സമയം വൈകുന്നേരം 5.15 നാണ് സിറ്റി-ലിവര്‍പൂള്‍ മത്സരം. രാത്രി 9.45 ന് ചെല്‍സി പോര്‍ട്ട് വലെയെ നേരിടും. അഞ്ചാം തീയ്യതി രാത്രി 12.30 നാണ് ആര്‍സനല്‍ സതാംപ്ടണ് പോരാട്ടം. രാത്രി ഒമ്പതിന് ലീഡ്സ് യുണൈറ്റഡും വെസ്റ്റ്ഹാമും തമ്മില്‍ ഏറ്റുമുട്ടും.
എഫ്എ കപ്പ് ചരിത്രത്തില്‍ ലിവര്‍പൂളിന്റെ 458-ാം മത്സരമാണിത്. 246 മത്സരങ്ങളില്‍ അവര്‍ വിജയം വരിച്ചപ്പോള്‍ 115 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ അവസാന നാല് എഫ്എ കപ്പ് മത്സരങ്ങളില്‍ വിജയം ലിവര്‍പൂളിനൊപ്പമായിരുന്നു. 1973 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് അവര്‍ പരാജയപ്പെട്ടിട്ടില്ല. 1988, 2001, 2022 വര്‍ഷങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയായിരുന്നു ലിവര്‍പൂളിന്റെ എഫ്എ കപ്പിലെ ഫൈനല്‍ പ്രവേശം. എന്നാല്‍ മാന്‍ സിറ്റിക്കെതിരായ ലിവര്‍പൂളിന്റെ എവേമാച്ചുകളടെ റെക്കോര്‍ഡ് അത്ര സുഖമുള്ളതല്ല. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന അവസാന ഒന്‍പത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ലിവര്‍പൂളിന് വിജയിക്കാനായത്.

