Shobika

തവനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

കൂട്ടായി : തവനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടകര ലോകസഭ എംപി ഷാഫി പറമ്പിൽ നയിച്ച തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി. നൂറുകണക്കിന് ബൈക്കുകളും മറ്റു വാഹനങ്ങളും അണിനിരന്ന റോഡ് ഷോ സമീപകാലത്ത് തീരദേശം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി. സ്ഥാനാർത്ഥിയെ കാണാനായി റോഡിന്റെ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ തടിച്ചുകൂടി.

1 st paragraph

തുറന്ന വാഹനത്തിൽ യുഡിഎഫ് സാരഥി വിഎസ് ജോയ് തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി നസറുള്ള,
ഇബ്രാഹിം മുതുർ, എ എം രോഹിത്,ഇ പി രാജീവ്‌,ടി പി ഹൈരലി,കെ പി ആമീൻ,സലീം കൂട്ടായി,കെ വി ശരീഫ്,ഐ പി ജലീൽ എന്നിവർ ഷാഫി പറമ്പിലിനെ അനുഗമിച്ചു. ഓരോ പ്രദേശങ്ങളിലും സ്ഥാനാർത്ഥിയെ കാണാനും ആശിർവദിക്കാനും ആയി വോട്ടർമാരുടെ തിക്കുംതിരക്കും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കുന്നതായിരുന്നു.

വൈകിട്ട് അഞ്ചുമണിയോടെ പുറത്തൂർ പഞ്ചായത്തിലെ അഴിമുഖത്ത് നിന്നും ആരംഭിച്ച റോഡ് ഷോ ജെട്ടി ലൈൻ,പണ്ടാഴി, കാട്ടിലെ പള്ളി, മംഗലം പഞ്ചായത്തിലെ വാടിക്കൽ, പള്ളി വളപ്പ്, സുൽത്താൻ വളവ്, കൂട്ടായി ടൗൺ, കോതപറമ്പ്, തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആശാൻ പടിയിൽ സമാപിച്ചു.

2nd paragraph