Shobika

നിയമസഭ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കേണ്ട പോളിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടറുടെയും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തില്‍ സോഫ്റ്റ് വെയര്‍ മുഖേനയാണ് പോളിംഗ് ഉദ്യോഗസ്ഥരെ അതത് പോളിംഗ് ബൂത്തുകളിലേക്ക് നിയോഗിച്ചത്. ഇതോടെ ഓരോ ഉദ്യോഗസ്ഥനും ഏത് മണ്ഡലത്തിലെ ബൂത്തിലാണ് സേവനമനുഷ്ഠിക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയായി.

1 st paragraph

ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ നടന്ന മൂന്നാമത്തെതും അവസാനത്തേതുമായ റാന്‍ഡമൈസേഷനില്‍ 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4435 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, 4435 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, 8870 പോളിങ് ഓഫീസര്‍മാര്‍ എന്നിവരക്കം 17708 പോളിങ് ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ 3689 പോളിംഗ് സ്റ്റേഷനുകളിലേക്ക് തിരഞ്ഞെടുത്തത്.

ഏഴ് ഓക്സിലറി പോളിങ് സ്റ്റേഷനുകളുള്‍പ്പെടെ ജില്ലയില്‍ 3689 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ മൂന്നു പോളിങ് സ്റ്റേഷനുകളില്‍ ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവിടേക്ക് റിസര്‍വ് ഉള്‍പ്പെടെ 24 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസര്‍മാരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടാകുക. 3689 പ്രിസൈഡിംഗ് ഓഫീസറും 3689 ഫസ്റ്റ് പോളിംഗ് ഓഫീസറും 7372 പോളിങ് ഓഫീസര്‍മാരുമുള്‍പ്പടെ 14744 ഉദ്യോഗസ്ഥരെയാണ് യഥാര്‍ത്ഥത്തില്‍ ആവശ്യം. എന്നാല്‍ റിസര്‍വ് ഉള്‍പ്പെടെ 17740 പോളിങ് ഉദ്യോഗസ്ഥരെ റാന്‍ഡമൈസേഷനില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

2nd paragraph

മാര്‍ച്ച് 22 ന് നടന്ന ഒന്നാം ഘട്ട റാന്‍ഡമൈസേഷനില്‍ ജില്ലയിലെ ആകെ ജീവനക്കാരുടെ ഡാറ്റാബേസില്‍ നിന്ന് ആവശ്യമായ ഉദ്യോഗസ്ഥരെ (റിസര്‍വ് ഉള്‍പ്പെടെ) സോഫ്റ്റ് വെയര്‍ വഴി തിരഞ്ഞെടുത്തിരുന്നു. മാര്‍ച്ച് 31 ന് നടന്ന രണ്ടാം ഘട്ടം റാന്‍ഡമൈസേഷനില്‍ ഈ ഉദ്യോഗസ്ഥരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും തരംതിരിക്കുന്ന പ്രക്രിയയാണ് നടന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥരുടെ ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് രീതിയാണിത്. മൂന്ന് ഘട്ടങ്ങളിലായാണ് റാന്‍ഡമൈസേഷന്‍ നടപ്പിലാക്കുന്നത്.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാരായ ഷെവാങ് ഗ്യാച്ചോ ബൂട്ടിയ, എം.ബി. രാജേഷ് ഗൗഡ, രാജേന്ദ്രകുമാര്‍, ശക്തി സിംഗ്, ചന്ദ്രഗുപ്ത, സബ് കളക്ടര്‍മാരായ സച്ചിന്‍ കുമാര്‍ യാദവ്, സാക്ഷി ചന്ദ്ര മോഹന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എന്‍.ഐ.സി ഓഫീസര്‍ വിവിധ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.