Main Banner

പ്രായമറിയാൻ ഏജ് വെരിഫിക്കേഷൻ ആപ്പ്;പ്രഖ്യാപനവുമായി യൂറോപ്പ്യൻ യൂണിയൻ

ആപ്പുകളിലോ വെബ്‌സൈറ്റുകളിലോ വ്യക്തിഗത വിവരങ്ങൾ കൈമാറാതെ തന്നെ ഇനി പ്രായം കണ്ടെത്തുനാകും. ഇതിനായി ഏജ് വെരിഫിക്കേഷൻ ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് യൂറോപ്പ്യൻ യൂണിയൻ. ഇന്റർനെറ്റ് ഉപയോഗത്തിൽ ഉപയോക്താക്കളുടെ പ്രായത്തെ സംബന്ധിച്ച പരിശോധന കർശനമാക്കുനന്തിന്റെ ഭാഗമായാണ് തീരുമാനം. കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ചൊവ്വാഴ്ച്ച ഈ പ്രഖ്യാപനം നടത്തിയത്.

1 st paragraph

കൗമാരക്കാർക്കിടയിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രായത്തെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്. എന്നാൽ വ്യക്തിവിവരങ്ങൾ നൽകുന്നതിൽ നിരവധി ഉപയോക്താക്കൾ ആശങ്ക അറിയിച്ചിരുന്നു. ഇത് സ്വകാര്യതയെ ബാധിക്കുന്നതായി സാങ്കേതിക വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനൊരു പരിഹാരമായാണ് പുതിയ പ്രഖ്യാപനം.

പുതിയ ആപ്പിൽ പ്രായം പരിശോധിക്കാനായി ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാവും. പ്രായം രേഖപെടുത്തുന്നതിനായി ആപ്പിൽ ഉപയോക്താക്കൾ പാസ്‌പോർട്ടോ തിരിച്ചറിയൽ കാർഡോ അപ്‌ലോഡ് ചെയ്യണം. ഇതിലൂടെ നിയമം നിർദേശിക്കുന്ന നിശ്ചിത പ്രായം ആയിട്ടുണ്ടോയെന്ന് തിരിച്ചറിയാനാകും. വെബ്സൈറ്റിനും ആപ്പിനും പ്രായം പരിശോധിക്കാനായി വ്യക്തിഗത രേഖകൾ പ്രത്യേകം നൽകേണ്ടി വരില്ല. കൂടാതെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ മറ്റ്‌ ആപ്പുകളുമായി പങ്കുവെയ്ക്കുകയുമില്ല.

2nd paragraph