പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നുവെന്ന വിവാദം; മുഖ്യ.തിരഞ്ഞടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്

സ്ട്രോങ് റൂം തുറന്നുവെന്ന വിവാദം, മുഖ്യ.തിരഞ്ഞടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്. മുഖ്യ.തിരഞ്ഞടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർക്കാണ് യുഡിഎഫ് ജില്ലാ നേതൃത്വം പരാതി നൽകിയത്.

പേരാമ്പ്രയിലെ റിട്ടേണിംഗ് ഓഫീസറെ പുറത്താക്കണമെന്ന് നേരത്തെ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. സ്ട്രോങ് റൂമിന് സമീപത്തെ റൂം തുറന്നതിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയൽ സൂക്ഷിക്കേണ്ടത് സ്ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പൊലീസും കയറി.
ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

