ദല്‍ഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

ന്യൂ ദല്‍ഹി : വ്യാഴാഴ്ച രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ വീണ്ടും നിർഭയ മോഡല്‍ പീഡനം. ദല്‍ഹിയില്‍ ബസിനുള്ളില്‍ ഒരു സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായതായിട്ടാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ഇര പോലീസില്‍ സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നടപടിയെടുക്കുകയും പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു സ്വകാര്യ ബസിലാണ് അതിക്രമം നടന്നതെന്ന് പറയപ്പെടുന്നു. കേസില്‍ നടപടി സ്വീകരിച്ച ദല്‍ഹി പോലീസ് കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസും പിടിച്ചെടുത്തു. നിലവില്‍ കേസിലെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.
