Bridal

ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ്ക്ക്; സെങ്കോട്ടയ്യന് ധനകാര്യം; തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി

തമിഴ് നാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവരുടെ വകുപ്പുകളായി. ഇന്ന് വൈകിട്ടാണ് വകുപ്പുകള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. മുതിര്‍ന്ന അംഗം കെ എ സെങ്കോട്ടയ്യനാണ് ടിവികെ സര്‍ക്കാറിലെ ധനമന്ത്രി. മന്ത്രി സഭ വിപുലീകരണം ഉടനുണ്ടാകുമെന്നാണ് സൂചന.

1 st paragraph

ആഭ്യന്തരത്തിന് പുറമെ ഐഎഎസ്,ഐപിഎസ്,ഐഎഫ്എസ്, വനിതാ ക്ഷേമം, യുവജന ക്ഷേമം, ശിശു ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം അര്‍ബന്‍ ആന്‍ഡ് വാട്ടര്‍ സപ്‌ളൈ തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രി സി ജോസഫ് വിജയ് കൈകാര്യം ചെയ്യും. സഭയിലെ മുതിര്‍ന്ന അംഗവും ഭരണപരിചയവുമുള്ള കെ എ സെങ്കോട്ടയ്യനാണ് ധനമന്ത്രി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉള്ള സാഹചര്യത്തിലാണ് കെ എ സെങ്കോട്ടയ്യനെ ധനമന്ത്രിയാക്കിയത്.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ജലസേചനം, റൂറല്‍ ഡവലപ്‌മെന്റ്, പഞ്ചായത്ത് ഭരണവും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, കായിക വകുപ്പുകളാണ് ആദവ് അര്‍ജുനയ്ക്ക് നല്‍കിയത്. ഡോ. കെ ജി അരുണ്‍രാജാണ് ആരോഗ്യമന്ത്രി. രാജ്‌മോഹന് വിദ്യഭ്യാസവും തമിഴ് വികസനവും നല്‍കി. പി വെങ്കിട്ടരമണന്‍- ഫുഡ് ആന്‍ഡ് സിവില്‍ സപ്‌ളൈസ്, സിടിആര്‍ നിര്‍മല്‍കുമാര്‍- ഊര്‍ജം, നിയമ വകുപ്പുകള്‍, ഡോ. ടി കെ പ്രഭു- നാച്ച്വറല്‍ റിസോഴ്‌സസ്, എസ് കീര്‍ത്തന – വ്യവസായവകുപ്പ് ഇങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍. മന്ത്രിസഭാ വികസനവും ഉടനുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. അണ്ണാ ഡിഎംകെവിട്ട് ടിവികെയ്ക്ക് പിന്തുണ നല്‍കിയ 25 എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നും സൂചനയുണ്ട്.

 

2nd paragraph