Main Banner

ടാറ്റയ്ക്ക് വെല്ലുവിളി ഉയർത്താൻ സ്കോഡയുടെ എപിക്: കുഞ്ഞൻ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി എത്തുന്നു

കുഞ്ഞൻ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി സ്കോഡ. സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് എസ്‌യുവിയായ എപിക് എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലേക്ക് വാഹനം എത്തുന്നതിനേക്കുറിച്ച് വിവരങ്ങളില്ല. ന്യൂജെൻ MEB+ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

1 st paragraph

ബ്രാൻഡിന്റെ പുതിയ ‘മോഡേൺ സോളിഡ്’ ഡിസൈൻ രീതി പൂർണമായും സ്വീകരിച്ച ആദ്യത്തെ സ്കോഡ പ്രൊഡക്ഷൻ മോഡൽ കൂടിയാണ് എപിക്. പരമ്പരാഗത ഗ്രില്ലിന് പകരം ഗ്ലോസ് ബ്ലാക്ക് ടെക് ഡെക്ക് ഫെയ്‌സ് ഫ്രണ്ട് ഫാസിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, സ്ലിം ടി ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ വശങ്ങളിലായി സ്ഥിതിചെയ്യുന്നു, ഇത് ഭാവിയിലെ സ്കോഡ എസ്‌യുവികൾക്ക് ഒരു സിഗ്നേച്ചർ സ്റ്റൈലിംഗ് സൂചനയായി മാറും.

സ്കോഡ എയറോഡൈനാമിക്സിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എപിക് ഗ്രേ, മിന്റ് ഗ്രീൻ, ബ്രൗൺ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. 13 ഇഞ്ച് ആൻഡ്രോയിഡ് അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഒരു ചെറിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഡാഷ്‌ബോർഡിൽ ഉൾപ്പെടുന്നു.

2nd paragraph

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ്, 10-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ഫംഗ്ഷണാലിറ്റികൾ, ഒരു ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) സ്യൂട്ട്, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ മികച്ച സൗകര്യങ്ങൾ Epiq വാഗ്ദാനം ചെയ്യുന്നു. ബൂട്ട് സ്പേസ് 475 ലിറ്ററാണ്, കൂടാതെ Epiq-ന് 25 ലിറ്റർ ഫ്രങ്ക് കൂടി ലഭിക്കുന്നു.

എൻട്രി ലെവൽ എപിക് 35 വേരിയന്റിൽ 38.5 kWh ബാറ്ററി പായ്ക്കാണഅ ലഭിക്കുക. ഇഥ് 114 bhp കരുത്തിൽ 267 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതേസമയം എപിക് 40 വേരിയന്റിലെ 38.5 kWh ബാറ്ററി 133 bhp പവറും 267 Nm ടോർക്കും വികസിപ്പിക്കും. രണ്ട് പതിപ്പുകളും ഏകദേശം 310 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 150 കിലോമീറ്റർ പരമാവധി വേഗവുമാണ് വാഗ്ദാനം ചെയ്യുന്നത്.