Bridal

കെഎസ്‌ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന റിപ്പോർട്ട്‌ ഗതാഗത സെക്രട്ടറിക്ക് കൈമാറി.

1 st paragraph

ഓർഡിനറി ബസില്‍ മാത്രം സൗജന്യം അനുവദിച്ചാല്‍ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളില്‍ നടപ്പാക്കിയാല്‍ 65 കോടിയും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളില്‍ നടപ്പാക്കിയാല്‍ 90 കോടിയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാല്‍ പ്രതിമാസ നഷ്ടം 112 കോടിയാകും.