ഭരണ വികാരം ഇല്ലെങ്കില്‍ പിന്നെന്ത്? പിബി റിപ്പോര്‍ട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി, ജനവികാരം അറിഞ്ഞുള്ള തിരുത്തല്‍ വേണം

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന പിബി റിപ്പോർട്ട് തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി. ന്യൂനപക്ഷ വോട്ടുകള്‍ അകന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗാള്‍ ഘടകം.

ജനവികാരം അറിഞ്ഞുള്ള തിരുത്തല്‍ വേണമെന്നും ആവശ്യമെങ്കില്‍ പ്ലീനം വിളിക്കണമെന്നും അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പിന്റെ പൂർണ്ണ അവലോകനം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍.
താഴെ മുതല്‍ മേല്‍ത്തട്ട് വരെ തിരുത്തല്‍ വേണം. താഴത്തട്ടിലുള്ള അവലോകനം പൂർത്തിയായ ശേഷം തീരുമാനം. ജൂണ്‍ 5ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി അവലോകനം ചെയ്യും. തിരഞ്ഞെടുപ്പിന്റെ പൂർണ്ണ അവലോകനം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മില്‍ നേതൃത്വത്തിന് എതിരായ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയന്റെ വാക്കുകള്‍ ജനത്തെ പാർട്ടിയില്‍ നിന്ന് അകറ്റിയെന്ന് ചാലക്കുടി ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമർശനമുയർന്നു. എറണാകുളത്ത് മുൻ മന്ത്രി പി രാജീവിന് എതിരെ രൂക്ഷവിമർശനമുയർന്നു.

ചാലക്കുടി ഏര്യാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായി വിജയനും എതിരെ രൂക്ഷ വിമർശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. സങ്കീർണമായ വിഷയങ്ങളില്‍ എംവി ഗോവിന്ദന്റെ പ്രതികരണം പാർട്ടി അംഗങ്ങള്‍ക്ക് പോലും മനസ്സിലാക്കാൻ പറ്റുന്നില്ല. പിണറായി വിജയന്റെ വാക്കുകള്‍ ജനത്തെ പാർട്ടിയില്‍ നിന്ന് അകറ്റി. ചാലക്കുടിയില്‍ സ്ഥാനാർഥി നിർണയത്തില്‍ പോരായ്മ ഉണ്ടായെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ഏര്യാ സെക്രട്ടറി റി കെ എസ് അശോകൻ വകമാറ്റിയെന്നും വിമർശനം.
പിണറായി വിജയൻ പ്രതിപക്ഷനേതാവ് സ്ഥാനത്തിന് അനർഹനാണെന്നും അംഗങ്ങള്‍ പറഞ്ഞു. പാർട്ടിയിലെ വിമർശനങ്ങള്‍ വസ്തുതയാണെന്നും ഏതെങ്കിലും ഒരു വ്യക്തിക്ക് നേരെയാണ് വിമർശനം എന്നത് മാധ്യമസൃഷ്ടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ പറഞ്ഞു.