Bridal

‘പ്രിയദര്‍ശിനി’, കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര

തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്‌ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.

1 st paragraph

പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. പ്രിയദര്‍ശിനി എന്ന പേരിലാണ് സൗജന്യയാത്ര നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്‌ആര്‍ടിസിക്ക് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. ഈ തുക സര്‍ക്കാര്‍ നല്‍കും. സ്റ്റേറ്റ് അറ്റോണിയായി അനൂപ് വി നായരെ നിയമിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2nd paragraph