Bridal

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍

തൃശൂര്‍: സർക്കാർ സഹായമില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍. കെഎസ്‌ആർടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും.

1 st paragraph

ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സർവീസ് നിർത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്. തൃശൂരില്‍ ചേർന്ന ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ യോഗത്തിലാണ് തീരുമാനം.

അതേസമയം സർക്കാർ ആവശ്യപ്പെട്ടാല്‍ സ്വകാര്യ ബസുകള്‍ കെ എസ് ആർടിസിക്കായി വാടകക്ക് നല്‍കാൻ തയ്യറാണെന്ന് സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കുന്നു. കിലോമീറ്റർ വാടക കണക്കാക്കി എല്ലാ ദിവസവും വാടക നല്‍കണം . മാസ വാടകയാണെങ്കില്‍ കെ എസ് ആർടിസി തന്നെ ഡീസല്‍ അടിക്കുകയും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുകയും ചെയ്യണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നത്.

2nd paragraph

കെ എസ് ആർടിസിയുടെ ഓര്‍ഡിനറി ബസുകള്‍ കുറവ് ഉള്ള സ്ഥലങ്ങളില്‍ സ്വകാര്യ ബസുകള്‍ വാടക്ക് എടുക്കാമെന്നാണ് സർക്കാർ ആലോചന . ബസുകള്‍ വാടക്ക് നല്‍കാൻ ബസ് ഉടമകള്‍ തയ്യറാണ് . കിലോമീറ്ററിന് വാടക നിശ്ചയിച്ച്‌ ഒരോ ദിവസവും വാടക നല്‍കുന്ന രീതി അവലംബിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. മാസ വാടകയ്ക്കാണെങ്കില്‍ തൊഴിലാളികളുടെ ശമ്പളവും , ഡീസല്‍ അടിക്കുന്നതും സർക്കാർ ചെയ്യണം . ബസിന് വാടക നിശ്ചയിച്ചാല്‍ മതി.കെഎസ്‌ആർടിസി നേരത്തെ പല കമ്പനികള്‍ക്കും കുടുശ്ശിക വരുത്തിയതിനാല്‍ ദീർക കാലത്തേക്ക് വാടക വാങ്ങതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.എത്ര സ്വകാര്യ ബസുകള്‍ വാടക്ക് എടുക്കണം , എങ്ങനെ വാടക നിശ്ചയിക്കണം എന്ന തടക്കം ഉള്ള കാര്യങ്ങളില്‍ സംസ്ഥാന സർക്കാർ അന്തിമ തീരമാനം എടുത്തിട്ടില്ല.