Main Banner

കുരുക്ക് മുറുക്കി പൊലീസ്; മമ്മുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണം, കോടതിയില്‍ അപേക്ഷ നല്‍കും; ഒന്നാംപ്രതി തൊപ്പി ഒളിവില്‍തന്നെ, തിരച്ചില്‍ ഊ‍‍ര്‍ജിതം

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

1 st paragraph

പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് മഞ്ചേരി പൊലീസ് മഞ്ചേരി സിജെഎം കോടതിയില്‍ അപേക്ഷ നല്‍കുന്നത്. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നതാണ് പൊലീസിന്റെ ആവശ്യം.

അതേസമയം, മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയായ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഇപ്പോഴും ഒളിവിലാണ്. ആലുവ റൂറല്‍ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസില്‍ തൊപ്പി മുൻകൂർ ജാമ്യം തേടിയിട്ടുണ്ടെങ്കിലും മഞ്ചേരിയിലെ കേസില്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തൊപ്പിയുടെ കൂട്ടാളികളായിരുന്ന മമ്മു, ജാസി, ഷമീം തുടങ്ങിയവരാണ് മഞ്ചേരിയിലെ കേസിലെ മറ്റുപ്രതികള്‍.

2nd paragraph

മലപ്പുറത്തെ യുവഗായകന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കെതിരേ ലൈവ് സ്ട്രീമിങ്ങിലൂടെ അശ്ലീലപരാമർശങ്ങള്‍ നടത്തിയതിനാണ് മഞ്ചേരി പൊലീസ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തൊപ്പിയും മമ്മുവും ഉള്‍പ്പെടെയുള്ളവർ എംആർഇസഡ് ഗ്യാങ് എന്ന പേരില്‍ നേരത്തേ ഒരുമിച്ചായിരുന്നു ലൈവ് സ്ട്രീമിങ്ങും വ്ലോഗുകളും ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് മറ്റുള്ളവർ തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞു. തുടർന്ന് ഇരുകൂട്ടരും പരസ്പരം ആരോപണങ്ങളുമായി ലൈവ് സ്ട്രീമിങ്ങുമായി രംഗത്തെത്തി. ഈ സ്ട്രീമിങ്ങിനിടെയാണ് മലപ്പുറത്തെ യുവതിയെക്കുറിച്ചും മോശം പരാമർശങ്ങള്‍ നടത്തിയത്. ഈ വീഡിയോ പിന്നീട് യൂട്യൂബില്‍നിന്ന് നീക്കംചെയ്തിരുന്നു. കഴിഞ്ഞദിവസം തൊപ്പിയുടെ ചാനലും യൂട്യൂബ് നീക്കംചെയ്തു.