വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പ് നടന്നിട്ടില്ല; പ്രയോഗിച്ചത് ടിയര്‍ ഗ്യാസ്; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ടിയര്‍ഗ്യാസ് മാത്രമാണ് പ്രയോഗിച്ചതെന്നും ജിതേന്ദ്ര സിങ് ചോദിച്ചു. പ്രതിഷേധമുണ്ടാകുമ്പോള്‍ വെടിവെപ്പിനുള്ള ഉത്തരവിടാന്‍ മജിസ്ട്രേറ്റിന് മാത്രമേ സാധിക്കുകയുള്ളുവെന്നും അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തെയും അദ്ദേഹം പരിഹസിച്ചു. പ്രതിഷേധം പ്രതിപക്ഷത്തിന്റെ ശോഭ കെടുത്തുമെന്ന് താന്‍ രാഹുലിനോട് പറഞ്ഞു. അറസ്റ്റ് ചെയ്തു നീക്കാനാണ് രാഹുല്‍ മറുപടി നല്‍കിയത്. രാഹുല്‍ ഗാന്ധിയെ സിജെപി സമരവേദിയില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉന്നയിച്ച വാദങ്ങളുടെ പേരില്‍ ഡോ. ജിതേന്ദ്ര സിംഗ് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെയും വിമര്‍ശിച്ചു. പരീക്ഷാ പേപ്പറുകള്‍ 152 തവണ ചോര്‍ന്നുപോയെന്ന് പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടതായി പറഞ്ഞ അദ്ദേഹം, ആ കണക്കിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചു.

ആരോപണത്തിന് രാഹുല്‍ ഗാന്ധി തെളിവ് ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആഭ്യന്തരമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് ബിജെപി, എന്‍ഡിഎ അംഗങ്ങള്‍ രംഗത്തെത്തി
നിങ്ങള്‍ക്ക് ഇത് എങ്ങനെ പറയാന്‍ കഴിയും. ഇത് പ്രതിപക്ഷ നേതാവിന് അനുവദിച്ചിട്ടുള്ള അവകാശത്തിന്റെ ലംഘനമാണ്. ആഭ്യന്തരമന്ത്രിക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം നിങ്ങള്‍ക്കെങ്ങനെ ഉന്നയിക്കാന്‍ കഴിയും. ആഭ്യന്തരമന്ത്രിയാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ് – കിരണ്‍ റിജിജു പറഞ്ഞു.
