Main Banner

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ​ഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടാകുന്നത്. ദുബായിലെ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലെ ​ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ദുബായ് സിവിൽ ഡിഫൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

1 st paragraph

അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾകൂടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയുണ്ടായി. എന്നാൽ ഇയാളെ തിരിച്ചറിയാനായിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെ പ്രാദേശികതയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് വെളിപ്പെടുത്തും.

വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.

2nd paragraph