Main Banner

എടപ്പാള്‍ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

 

എടപ്പാള്‍ ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാര്‍ ടെക്നീഷ്യന്‍ (ഇലക്ട്രിക്കല്‍) എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്.

1 st paragraph

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 21 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് 12.30 നകം സ്ഥാപനത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോൺ: 7558852185.