നീതി നിഷേധിച്ച അനഘക്ക് വിമൻ ഇന്ത്യ മൂവ് മെന്റ് ഐക്യദാർഢ്യം അർപ്പിച്ചു

തിരൂർ : മലയാള സർവകലാശാലയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി അനഘ ശശിക്ക് വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ കീഴിൽ അനഘയുടെ സമരപ്പന്തലിൽ എത്തിക്കൊണ്ട് ഐക്യദാർഢ്യം അർപ്പിച്ചു.രാജ്യം എൺപതാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ പോലും മനുഷ്യനെ ജാതിയുടെ പേരിലും, മതത്തിന്റെ പേരിലും, വർണ്ണത്തിന്റ പേരിലും വിവേചനം കാണിക്കുന്ന കാലഘട്ടത്തിലാണ് നാം നിലകൊള്ളുന്നതന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച ജില്ലാ കൗൺസിൽ അംഗം സമീറ ടീച്ചർ പറഞ്ഞു.

രാജ്യത്തിന്റെ നാനാ ഭാഗത്തും പൗരന്റെ അവകാശം ദിനംപ്രതി നിഷേധിക്കപ്പെടുന്നത് നിത്യ കാഴ്ചയാണെങ്കിലും എഴുത്തച്ഛൻ തുഞ്ചത്ത് രാമാനുജന്റെ നാട്ടിൽ നിന്നു പോലും നീതി നിഷേധം കണ്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഗവേഷണ വിദ്യാർഥിനി കൂടിയായിട്ടുള്ള അനഘക്ക് ഉണ്ടായിട്ടുള്ളതന്ന് സമീറ ടീച്ചർ കൂട്ടിച്ചേർത്തു.
അനഘക്ക് നീതി ലഭിക്കുന്നത് വരെ വിമൻ ഇന്ത്യ മൂവ് മെന്റ് എന്ന പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും സദസ്സിനെ സാക്ഷ്യം നിർത്തിക്കൊണ്ട് അവർ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം നാസിയ ടീച്ചർ അധ്യക്ഷത വഹിച്ചു.ആഷിദ ആദം,ആയിഷ റാഫി, ബുഷ്‌റ വെട്ടം എന്നിവർ നേതൃത്വം നൽകി. സക്കീന മൊയ്‌ദീൻ സ്വാഗതവും, റിഷാന റാഫി നന്ദിയും പറഞ്ഞു.

