Main Banner

ആഞ്ഞടിച്ച് തൂഫാൻ; പിടിയിലായത് 10,015 പേർ; ഏറ്റവും കൂടുതൽ കേസ് കോഴിക്കോട്, അറസ്റ്റ് എറണാകുളത്ത്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 9280 കേസുകൾ. 10,015 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 9280 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 8.28 കിലോ എംഡിഎംഎയും ആയിരം കിലോയിൽ അധികം കഞ്ചാവും പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണ്.

1 st paragraph

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്ന പ്രവണത തടയാനുള്ള മാർഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വിൽപ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കൊറിയർ സർവീസ് വഴി വ്യാപകമായി മയക്കുമരുന്നുകൾ അയക്കുന്നുണ്ടെന്നും അത് അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പുണ്ട്.

കുറ്റവാളികളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഓപ്പറേഷൻ ഗ്രിപ്പിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 158 പേർ അറസ്റ്റിലായിട്ടുണ്ട്. 20 പേർക്കെതിരെ കാപ്പ ചുമത്തി. മരട് അനീഷ്, അർജുൻ ആയങ്കി അടക്കമുള്ളവർ ജയിലിലായി. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി 10,519 പേരെ പൊലീസ് കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

2nd paragraph