Main Banner

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; നീക്കങ്ങള്‍ സജീവമാക്കി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനും ആലോചനയുണ്ട്. ബില്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടും.

1 st paragraph

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സുപ്രധാന അജണ്ട ദേശീയ രാഷ്ട്രീയത്തില്‍ ഇതോടെ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

എന്‍ഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒന്നിച്ചു നടത്താനാണ് നീക്കം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണസാഹചര്യങ്ങളും ഇതിനായി പരിശോധിക്കും. അതേസമയം, പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

2nd paragraph