Main Banner

കുറ്റിപ്പുറം പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി ; എം. എൽ .എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

കുറ്റിപ്പുറം :ജൽ ജീവൻ മിഷൻ പദ്ധതി പ്രകാര കുറ്റിപ്പുറം പഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ .എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

1 st paragraph

കുറ്റിപ്പുറം, തിരുനാവായ, ആതവനാട്, മാറാക്കര എന്നീ പഞ്ചായത്തിലേക്കും കോട്ടക്കൽ നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതി അടുത്ത വർഷം ഡിസംബർ മാസത്തോട് കൂടി കമ്മീഷൻ ചെയ്യാനാകുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണന്നും വാട്ടർ അതോറിറ്റി യോഗത്തിൽ അറിയിച്ചു. . പഞ്ചായത്തിലെ പ്രധാനപെട്ട പൈപ്പ് ലൈൻ സ്ഥാപിക്കേണ്ട പഞ്ചായത്ത്‌ റോഡുകൾക്ക് അടിയന്തിരമായി അനുമതി ലഭ്യമാക്കുന്നതിന് യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള കഞ്ഞിപ്പുര മൂടാൽ ബൈപാസ് റോഡിലും കഞ്ഞിപ്പുര കാടാമ്പുഴ റോഡിലും ബാക്കിയുള്ള പൈപ്പുകൾ സ്ഥാപിക്കുന്നത് ഒരു മാസത്തിനകം പൂർത്തിയാക്കാനും, പൊട്ടിപ്പൊളിഞ്ഞ ഭാഗം റിപ്പയർ വർക്കുകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു .

പദ്ധതി പ്രവർത്തങ്ങളുടെ നിലവിലെ പുരോഗതി റിപ്പോർട്ട് കേരള വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ സന്തോഷ് ഇ.എസ് അവതരിപ്പിച്ചു .കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്‌ദുള്ളക്കുട്ടി ,

2nd paragraph

വൈസ് പ്രസിഡൻ്റ് റിജിത ഷെലീജ് ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അഹമ്മദ്കുട്ടി ചെമ്പിക്കൽ , കെ.പി സക്കീർ ,ലിജി ജാസ്മിൻ , ജനപ്രതിനിധികളായ

ജമീല എം.വി , കെ.പി അസീസ് , ആബിദ് വി.പി ,മുംതാസ് എ.കെ , കുഞ്ഞാവ പിലാത്തേത്ത് ,

വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ശ്രീജേഷ് പി , പൊതുമരാമത്ത്

അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ബബിത ടി വി , സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ , ഹുസൈൻ കൊട്ടിലുങ്ങൽ ,

വിവിധ വകുപ്പ് എഞ്ചിനീയർമാരായ ഷംസുദ്ദീൻ , ഗോപാലകൃഷ്ണൻ , അബ്‌ദുൽ സത്താർ എം.കെ , മാസസി എന്നിവരും കരാറുകാരും യോഗത്തിൽ പങ്കെടുത്തു .

കുറ്റിപ്പുറം പഞ്ചായത്തിൽ കുടിവെള്ള പദ്ധതികളുടെ അവലോകനത്തിനായി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ .എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം