Main Banner

പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം;ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്. ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണം നടത്തി. കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. എല്ലാ കപ്പലുകളിലെയും ജീവനക്കാരെ ഒഴിപ്പിക്കാൻ ഇറാൻ ആവശ്യപ്പെട്ടു.

1 st paragraph

അതിനിടെ, ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്ന 36 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. യെമനിലെ ഔദ്യോഗിക സർക്കാരിന്റെ സൈന്യം ഹൂതി വിമതർക്കെതിരെ പ്രത്യാക്രമണം തുടരുകയാണ്. യെമന്റ തലസ്ഥാനമായ സന ഹൂതികളിൽ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള സാധനങ്ങൾ നിരോധിക്കുന്നതിൽ ഫ്രാൻസും കാനഡയും പങ്കുചേരുമെന്ന് ബ്രിട്ടൻ അറിയിച്ചു. പന്ത്രണ്ടു രാജ്യങ്ങളാണ് നിലവിൽ ഇസ്രയേൽ കുടിയേറ്റ പ്രദേശങ്ങളിൽ നിന്നുള്ള വസ്തുക്കൾ നിരോധിച്ചിട്ടുള്ളത്.