സാക്ഷരതാ മിഷന് തുല്യതാ കോഴ്സുകള്‍: രജിസ്ട്രേഷന് തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. നാലാം തരം (19-ാം ബാച്ച്), ഏഴാംതരം (20-ാം ബാച്ച്), പത്താം തരം (20-ാം ബാച്ച്), ഹയര്‍ സെക്കന്‍ഡറി (11-ാം ബാച്ച്) കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് കാലാവധിയാണ് സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചത്. പത്താംതരം, ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ പിഴയില്ലാതെ സെപ്റ്റംബര്‍ 25 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന് ഓഫീസിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ഗ്രാമ പഞ്ചായത്ത്/നഗരസഭ) പ്രേരകുമാരുമായോ ബന്ധപ്പെടാം. ഫോണ്‍ ഫോണ്‍: 0483 2734670, 9446630185.
