Main Banner

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിന് ആകുമോ? – കെ ടി ജലീൽ

പിണറായി വിജയനും കുടുംബത്തിനും എതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ. മുഖ്യമന്ത്രി വിഡി സതീശനെതിരെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ചു കൊണ്ടാണ്ട് കെ.ടി ജലീലിൻ്റെ കുറിപ്പ്. പിണറായിയെ പൂട്ടാൻ ഇ.ഡി വേറെ ജനിക്കണമെന്ന തലക്കെട്ടോടു കൂടിയാണ് ജലീലിൻ്റെ ഫേസ് ബുക്ക് കുറിപ്പ്.

 

1 st paragraph

സോഷ്യൻ മീഡിയ കുറിപ്പിൻ്റെ പൂർണ രൂപം : 

400 കോടിയുടെ ലാവ്ലിൻ കേസ് എന്തായി?

2nd paragraph

കമലാ ഇൻ്റർനാഷണൽ കമ്പനി എന്തായി?

പിണറായിയുടെ ‘കൊട്ടാരവീട്’ എന്തായി?

 

മുൻ ആഭ്യന്തരമന്ത്രി ചിദംബരത്തെ പൂട്ടിയ ഇ.ഡിയുടെ പൂട്ട് കൊണ്ട് പിണറായിയെ പൂട്ടാൻ സാധിക്കാത്തത് കൊണ്ടാകും വാഴന്നാര് കൊണ്ട് അദ്ദേഹത്തിൻ്റെ കൈ കൂട്ടിക്കെട്ടാൻ മുഖ്യമന്ത്രിയെ, ഇ.ഡി ‘ദൗത്യ’മേൽപ്പിച്ചത്!

ലീഗ്-കോൺഗ്രസ് നേതാക്കളെപ്പോലെ പണം കാണുമ്പോൾ പിണറായിയുടെ കണ്ണും മഞ്ഞളിക്കുമെന്നാകും മുഖ്യമന്ത്രി സതീശൻ കരുതിയിട്ടുണ്ടാവുക. പിണറായിയുടെ “ജെനുസ്” വേറെയാണ് മുഖ്യമന്ത്രീ. കള്ളക്കേസുണ്ടാക്കി പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ?