സന്നദ്ധ സംഘടനകളുടെ രജിസ്ട്രി സർക്കാർ തയ്യാറാക്കുന്നു; വിവരങ്ങൾ നൽകാൻ അവസരം

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു. താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളെ പങ്കാളികളാക്കാനുള്ള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.

പ്രാദേശിക ആവശ്യങ്ങൾ തിരിച്ചറിയൽ, പ്രശ്നപരിഹാരം, പദ്ധതി തയ്യാറാക്കൽ, പദ്ധതി നടത്തിപ്പിലും സേവന വിതരണത്തിലും പങ്കാളികളാകൽ, പുരോഗതി നിരീക്ഷിക്കൽ, പ്രവർത്തന വിലയിരുത്തൽ തുടങ്ങിയ മേഖലകളിൽ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും.
പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംഘടനകൾക്ക് സർക്കാർ സാമ്പത്തിക സഹായവും നൽകും. വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാരുമായി സഹകരിക്കാൻ താല്പര്യമുള്ള സന്നദ്ധ സംഘടനകൾ അവരുടെ വിശദവിവരങ്ങൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സഹിതം dpompm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോൺ: 0483-2734832, 9496361831.

