നഴ്സിങ് ലക്ചറർ നിയമനം: അഭിമുഖം 16-ന്

മഞ്ചേരി സർക്കാർ നഴ്സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 14 ഒഴിവുകളാണുള്ളത്. അംഗീകൃത നഴ്സിങ് കോളേജുകളിൽ നിന്ന് നഴ്സിങ് വിഭാഗത്തിൽ പി.ജി ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 16-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും.

സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ നിന്നും യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ സ്റ്റൈപ്പൻഡ്: 32,000 രൂപ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0483-2765057
.

