എം.എസ്.പിയിൽ ക്യാമ്പ് ഫോളോവർ നിയമനം

മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് കുക്ക് വിഭാഗത്തിൽ ക്യാമ്പ് ഫോളോവർമാരെ താത്കാലികമായി നിയമിക്കുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും സെപ്റ്റംബർ 28 ന് രാവിലെ 10 മണിക്ക് മലപ്പുറം മലബാർ സ്പെഷ്യൽ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും.

തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകണം. മാർക്കിന്റെ അടിസ്ഥാനത്തിൽ സെലക്ട് ലിസ്റ്റ് തയ്യാറാക്കി ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണന പ്രകാരം താത്കാലിക ചുമതല നൽകും. പ്രതിദിനം 750 രൂപ നിരക്കിൽ മാസം പരമാവധി 20,250 രൂപ വരെ വേതനം ലഭിക്കും.
ഒഴിവുകൾ താത്കാലികമാണെന്നും ഇവരെ ഈ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ലെന്നും എം.എസ്.പി കമാൻഡന്റ് അറിയിച്ചു.

