Main Banner

എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുന്നു, സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി: ചിന്ത ജെറോം

കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. സുതാര്യമായിട്ടാണ് കാര്യങ്ങൾ നടക്കുന്നത് എങ്കിൽ എന്തുകൊണ്ട് വെളിപ്പെടുത്തി കൂടാ. പറയാൻ താല്പര്യമില്ല എന്നാണ് നിലപാട്. എന്താണ് അത്ര ദുരൂഹത.

1 st paragraph

ഇത്തരം ചോദ്യങ്ങളോട് മറുപടി പറയുക എന്നുള്ളതാണ് ധാർമികത.മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് ചിന്ത ജെറോമിന്‍റെ പ്രതികരണം. എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുകയാണ്. പൂക്കി ഇമേജിൽ നിന്ന് യഥാർത്ഥ ധാർഷ്‌ട്യം പുറത്തു വന്നു.

മലപ്പുറത്തേക്കുള്ള വിമാന യാത്രയുടെ സ്പോൺസറുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ഒരു ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണ്. ഹെലികോപ്റ്റര്‍ കരാർ പുതുക്കിക്കിട്ടാനുള്ള ചിപ്സൻ്റെ ഫയൽ സർക്കാരിന് മുന്നിലുണ്ട്. സൗജന്യം പറ്റുന്നത് കമ്മിറ്റ്മെൻ്റിന് വഴിവെക്കും.

2nd paragraph

മൂന്ന് മാസം കൊണ്ട് പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ചിന്ത ജെറോം പ്രതികരിച്ചു. വിമാന ഉടമസ്ഥരായ കേളചന്ദ്ര ഗ്രൂപ്പ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്തുവന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം.