Main Banner

സംഘര്‍ഷം; എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്എഫ്ഐ.

1 st paragraph

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതോടെ കേളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തമെറിഞ്ഞു. നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാവെ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി.

ക്യാമ്പസിന് അകത്ത് പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ഇതിനിടെ, കോളേജ് ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചത് സ്ഥിതി വഷളാക്കി. ഹോസ്റ്റല്‍ വളപ്പിനകത്ത് കയറി പൊലീസ് ലാത്തി ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പൊലീസ്-യൂത്ത്‌ കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചിനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്

2nd paragraph