Main Banner

തുവ്വക്കാട് പാലവും അപ്രോച്ച് റോഡും ഇന്ന്  (വ്യാഴം) മന്ത്രി ബഷീർ നാടിന് സമര്‍പ്പിക്കും

ഏറനാട് നിയോജകമണ്ഡലത്തിലെ തുവ്വക്കാട് തോടിന് കുറുകെ പുനര്‍നിര്‍മ്മിച്ച തുവ്വക്കാട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 1, വ്യാഴം) വൈകീട്ട് ആറിന് തുവ്വക്കാട് പാലം പരിസരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ നിര്‍വ്വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.

1 st paragraph

പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി. വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരണം നടത്തും. ചടങ്ങില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ സമദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ടി. അഷ്‌റഫ്, എടവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സാജിദ്, വിവിധ വാര്‍ഡംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ എം. അശോക് കുമാര്‍ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍. ജയരാജ് നന്ദി രേഖപ്പെടുത്തും.

2nd paragraph