മൊറയൂര്‍ – എടപ്പറമ്പ് – കിഴിശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം

മൊറയൂര്‍ – എടപ്പറമ്പ് – കിഴിശ്ശേരി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രണം തുടരും.

ഈ വഴി കിഴിശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മൊറയൂര്‍ – ഒഴുകൂര്‍ – എക്കപ്പറമ്പ് റോഡ് വഴി പോകണം. മൊറയൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇതേ റോഡ് ഉപയോഗിക്കണം.
